9/1/11

ശവം നാറുന്ന ഓര്‍മ്മകള്‍ ...

         കയ്യില്‍ നിന്നും ഒരുപാട് രക്തം പുരണ്ട കത്തി ഉപേക്ഷിച്ചിട്ട് നാളുകള്‍ ഒരുപാട് കഴിഞ്ഞിരിക്കുന്നു...ഇപ്പോള്‍ ഈ നിമിഷം കണ്ണുകളില്‍ ഇരുള്‍ വീഴുമ്പോള്‍, അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയില്‍ ജീവിതം അവസാനിച്ച മുഖങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു വരുന്നു...എത്രയോ നിഷ്കളങ്കരായ മനുഷ്യര്‍...ആര്‍ക്കെല്ലാമോ വേണ്ടി, പണമെന്ന പിശാചിന് വേണ്ടി...
         എന്ത് നേടി ? ഒന്നും നേടിയില്ല...പക്ഷെ പലതും നഷ്ടപ്പെട്ടു...ജീവിതം പോലും...ആരും തിരിഞ്ഞു നോക്കാനില്ലാതെ മരണവും കാത്തു കിടക്കുമ്പോള്‍ എനിക്ക് ചുറ്റും ദുര്‍ഗന്ധം പരക്കുകയാണ്...ശവം കത്തിതീരുന്നതിന്റെ ദുര്‍ഗന്ധം...                             

1/25/11

വഴിവക്കില്‍ ഏകനായ്...

        നോക്കെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന ഈ വഴിയിന്നും വിജനമാണ്...ഈ വഴിവക്കില്‍ കുറെ കാലമായി ഞാന്‍ ഏകനാണ്...എന്നില്‍ നിന്നും നീ നടന്നകന്നു പോയ ഈ വഴിയില്‍ പിന്നീടൊരിക്കലും ഞാന്‍ മറ്റൊരു കാലടി ശബ്ദം കേട്ടിട്ടില്ല...എങ്കിലും ഇന്നും ഈ വഴിയുടെ ഓരത്ത് ഞാന്‍ കാത്തു നില്‍ക്കുന്നു, അകലെ നിന്നും അടുത്തടുത്ത്‌ വരുന്ന നിന്റെ കാലടി ശബ്ദം കേള്‍ക്കാനായ്...

1/1/11

മുഖംമൂടി...

ഈ മുഖംമൂടിക്കുള്ളില്‍ എന്റെ മുഖത്തെ ഒളിപ്പിക്കുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭയം..."ചിലപ്പോള്‍ ഈ ജീവിതകാലം മുഴുവന്‍ മുഖംമൂടിക്കുള്ളില്‍ തന്നെ എനിക്ക് കഴിയേണ്ടി വന്നേക്കാം...
ഈ മുഖംമൂടി ആരും എന്നെ അണിയിച്ചതല്ല...ഞാന്‍ തന്നെയാണ് അതും ചെയ്തത്...അന്നെനിക്കത് ഒരു ആവശ്യമായിരുന്നു...ഈ നിമിഷം ഞാന്‍ ഇത് അഴിച്ചുവെക്കാന്‍ ആഗ്രഹിക്കുന്നു...പക്ഷെ എനിക്കതിനു കഴിയുന്നില്ല...ഇനിയൊരിക്കലും കഴിഞ്ഞില്ലെന്നും വരാം...കാരണം ഈ മുഖംമൂടി ഇന്ന് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കുന്നു...