1/16/12

യാത്ര...

കൈകളില്‍ നിന്നും ഇറ്റു വീണു കൊണ്ടിരിക്കുന്ന രക്തത്തുള്ളികള്‍ ഒരു പുഴ പോലെ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു...പക്ഷെ അവള്‍ ഇതൊന്നും അറിയാതെ വിദൂരതയിലേക്ക് നോക്കി നില്‍ക്കുകയാണ്...അവളുടെ ശരീരത്തില്‍ നിന്നും ആത്മാവ് എന്നേ വേര്‍പ്പെട്ടിരിക്കുന്നു...
കുറച്ചു നാള്‍ മുന്‍പ് വരെ അവളുടെ കണ്ണുകളില്‍ എന്തിനോ വേണ്ടിയുള്ള ആഗ്രഹം കാണാന്‍ കഴിഞ്ഞിരുന്നു...എന്നാല്‍ ഈ നിമിഷം എല്ലാം മാറിയിരിക്കുന്നു...കണ്ണുകളില്‍ തെളിയുന്നത് എന്നോ മരിച്ചു കഴിഞ്ഞ ഒരു മനസ്സ് മാത്രം...
വേദനകള്‍ കൊണ്ട് പണിതീര്‍ത്തതായിരുന്നു അവളുടെ ജീവിതം...ചെറുപ്പത്തിലേ ഏകയായ് ജീവിക്കേണ്ടി വന്നിട്ടും അവള്‍ തളര്‍ന്നില്ല...അവള്‍ സ്നേഹത്തിനായ് കൊതിച്ചു...അതിനാല്‍ തന്നെ അവള്‍ അവനെ മറ്റെന്തിനേക്കാള്‍ സ്നേഹിച്ചു...അവനും അവളെ ഒരുപാട് സ്നേഹിച്ചു...പിന്നീട് അവളുടെ ജീവിതത്തില്‍ ആദ്യമായ് സന്തോഷത്തിന്‍റെ നാളുകള്‍ കടന്നു വന്നു...

പക്ഷെ, എല്ലാം പഴയത് പോല്‍ തന്നെ ആയിരിക്കുന്നു...അവളെ ഏകയാക്കി അവനും യാത്രയായ് വിദൂരതയിലെവിടെയോ...ഇന്ന് അവളും യാത്രയാവുകയാണ് തന്‍റെ സ്വന്തമായിരുന്നവരുടെ അരികിലേക്ക്...പകുതി വഴിയില്‍ നഷ്ടപ്പെട്ട ജീവിതം പൂര്‍ത്തിയാക്കാന്‍...

No comments:

Post a Comment